Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലഹരിയില്‍ മുങ്ങി കേരളം; നടുറോഡില്‍ വടിവാള്‍ വീശി ഭീതി പരത്തി യുവാവ്; ബ്രൗണ്‍ഷുഗറുമായി രണ്ട് പേര്‍ അറസ്റ്റില്‍

ലഹരിയില്‍ മുങ്ങി കേരളം; നടുറോഡില്‍ വടിവാള്‍ വീശി ഭീതി പരത്തി യുവാവ്; ബ്രൗണ്‍ഷുഗറുമായി രണ്ട് പേര്‍ അറസ്റ്റില്‍

ണ്ണൂർ: തളിപ്പറമ്പില്‍ ബ്രൗണ്‍ഷുഗറുമായി യുവാക്കള്‍ അറസ്റ്റില്‍.അസം സ്വദേശികളാണ് തളിപ്പറമ്പ് പോലീസിന്റെ പിടിയിലായത്.

നജീറുദീൻ, ഇജാജുല്‍ ഹഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നഗരസഭ ഓഫീസിന് സമീപത്തെ റോഡില്‍ വെച്ച്‌ പിടിയിലായ നജീറുദീന്റെ പക്കല്‍ നിന്ന് 1.84 ഗ്രാം ബ്രൗണ്‍ഷുഗർ പിടിച്ചെ ടുത്തു. എളമ്പേരംപാറ ബസ്സ്റ്റോപ്പിന് സമീപത്ത് നിന്നാണ് 1.87 ഗ്രാം ബ്രൗണ്‍ഷുഗറുമായി ഇജാജുല്‍ ഹഖിം പിടിയിലായത്.

സംസ്ഥാനത്ത് രാസലഹരി എത്രത്തോളം പിടിമുറിക്കിയെന്ന് കാണിക്കുന്ന സംഭവം കഴിഞ്ഞ ദിവസം കോഴിക്കോടുണ്ടായി. എംഡിഎംഎ ഉപയോഗിച്ച്‌ അങ്ങാടിയില്‍ വന്ന് യുവാവ് ബഹളം ഉണ്ടാക്കി വടിവാള്‍ വീശി ബസാറില്‍ ഭീതി പരത്തുകയായിരുന്നു. ഞായറാഴ്ച കോഴിക്കോട് കക്കോടി പഞ്ചായത്തിലെ കൂടത്തുംപൊയില്‍ അങ്ങാടിയിലാണ് സംഭവം. ചെലപ്രം ഭാഗത്ത് ഉള്ള ഒരാളെ ക്രൂരമായി അക്രമിക്കുകയും ചെയ്തു. അക്രമികള്‍ വന്ന ഒരു വണ്ടി പൊലീസ് കൊണ്ടുപോയി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV