Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോകത്തിന് പ്രതീക്ഷയേകി റഷ്യ;കൊറോണ വാക്‌സിന്റെ ട്രയല്‍ പരീക്ഷണം അന്തിമഘട്ടത്തില്‍

ലോകത്തിന് പ്രതീക്ഷയേകി റഷ്യ;കൊറോണ വാക്‌സിന്റെ ട്രയല്‍ പരീക്ഷണം അന്തിമഘട്ടത്തില്‍

മോസ്‌കോ : ലോകത്ത് കൊറോണ വൈറസ് പിടിമുറുക്കുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നും ആശ്വാസവാര്‍ത്ത. കൊറോണ വൈറസിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന്‍ ഈ മാസം 12 ന് രജിസ്റ്റര്‍ ചെയ്യും. റഷ്യന്‍ ആരോഗ്യസഹമന്ത്രി ഒലെഗ് ഗ്രിന്‍ഡേവ് ആണ് ഇക്കാര്യം അറിയിച്ചത്.

റഷ്യന്‍ പ്രതിരോധ മന്ത്രാലയവും , ഗമാലേയ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് തദ്ദേശീയമായി കൊറോണ വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. നിലവില്‍ വാക്‌സിന്റെ അവസാനഘട്ട ട്രയലാണ് പുരോഗമിക്കുന്നത്. വാക്‌സിന്‍ കൊറോണയ്‌ക്കെതിരെ ഫലപ്രദമാണെന്ന് തെളിയിക്കാന്‍ മൂന്നാം വട്ട ട്രയല്‍ പരീക്ഷണം വിജയിക്കേണ്ടതുണ്ട്.

കൊറോണയുടെ പശ്ചാത്തലത്തില്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ പരീക്ഷണം ജൂണ്‍ 18 നാണ് ആരംഭിച്ചത്.

ആദ്യഘട്ടത്തില്‍ 38 പേരിലാണ് വാക്‌സിന്‍ കുത്തിവെച്ചത്. പിന്നീട് 38 പേരിലും കൊറോണയ്‌ക്കെതിരെ വാക്‌സിന്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി. ആദ്യ ട്രയല്‍ നടത്തിയ 38 പേരും രോഗംഭേദമായി ആശുപത്രി വിട്ടതോടെ ജൂലൈ 20ന് വാക്‌സിന്റെ രണ്ടാം വട്ട ട്രയല്‍ ആരംഭിച്ചു.

റഷ്യയുടെ കൊറോണ വാക്‌സിന്‍ വിജയിച്ചാല്‍ ആരോഗ്യപ്രവര്‍ത്തകരും, വയോദികര്‍ക്കുമാകും ആദ്യം വാക്‌സിന്‍ നല്‍കുക എന്ന് ഗ്രിന്‍ഡേവ് വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV