Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മദ്യലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ തല്ലിച്ചതച്ച്‌ നാട്ടുകാര്‍

മദ്യലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ തല്ലിച്ചതച്ച്‌ നാട്ടുകാര്‍

പട്‌ന : മദ്യലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ മര്‍ദ്ദിച്ച്‌ അവശനാക്കി.

മദ്യ നിരോധിത സംസ്ഥാനമായ ബിഹാറിലെ കത്തിഹാര്‍ ജില്ലയിലാണ് സംഭവം. പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള പോലീസ് സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒ ആയ നിത്യാനന്ദ പസ്വാനെയാണ് നാട്ടുകാര്‍ കയ്യേറ്റം ചെയ്തത്. ഇതിന് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ബന്ധുവിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേയ്‌ക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയ്‌ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്റെ ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അക്രമിയില്‍ നിന്ന് രക്ഷപ്പെട്ടോടിയ പെണ്‍കുട്ടിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ തടഞ്ഞ് വെച്ച്‌ മര്‍ദ്ദിക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നാട്ടുകാര്‍ ആക്രമണം നടത്തി. തുടര്‍ന്ന് പ്രദേശവാസികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇയാളെ വെറുതെ വിട്ടത്.

പരിശോധനയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയെന്ന് ജില്ലാ എസ്പി വികാശ് കുമാര്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, മദ്യനിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനത്ത് മദ്യപിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പാസ്വാനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV