Dailyhunt
മലയാളത്തിന്റെ പ്രിയ മുത്തച്ഛന്‍ വിടവാങ്ങി; ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു

മലയാളത്തിന്റെ പ്രിയ മുത്തച്ഛന്‍ വിടവാങ്ങി; ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു

കണ്ണൂര്‍: ചലച്ചിത്ര നടനും കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു. 98 വയസായിരുന്നു. കൊറോണ ബാധിച്ച്‌ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് രോഗമുക്തി നേടിയത്. കണ്ണൂരില്‍ വെച്ചായിരുന്നു അന്ത്യം.

ന്യൂമോണിയ വന്ന് മൂന്നാഴ്ച്ച മുന്‍പ് അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. കുറച്ച്‌ ദിവസത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം രോഗമുക്തി നേടുകയും ചെയ്തിരുന്നു.

ദേശാടനം, കല്യാണരാമന്‍, ചന്ദ്രമുഖി, പമ്മല്‍ കെ. സംബന്ധം, രാപ്പകല്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ഒരാള്‍ മാത്രം, മേഘമല്‍ഹാര്‍, മായാമോഹിനി, കൈക്കുടന്ന നിലാവ്, സദാനന്ദന്റെ സമയം, ഫോട്ടോഗ്രാഫര്‍, ലൗഡ് സ്പീക്കര്‍, പോക്കിരി രാജ, വസന്തത്തിന്റെ കനല്‍ വഴി, നോട്ട്ബുക്ക്‌, കളിയാട്ടം എന്നീ സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

Tags: unnikrishnan namboothri

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV