Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മീന്‍ വറുത്തതില്‍ ചത്ത അട്ട; തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കാന്റീന്‍ കോര്‍പ്പറേഷന്‍ പൂട്ടിച്ചു

മീന്‍ വറുത്തതില്‍ ചത്ത അട്ട; തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കാന്റീന്‍ കോര്‍പ്പറേഷന്‍ പൂട്ടിച്ചു

തിരുവനന്തപുരം: മീന്‍ വറുത്തതില്‍ ചത്ത അട്ട കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കാന്റീനിനെതിരെ കോര്‍പ്പറേഷന്‍ നടപടി.

പരിശോധനയില്‍ ഗുരുതര ശുചിത്വവീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് കാന്റീന്‍ അടച്ചുപൂട്ടാന്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടു. ഒരു പോലീസുകാരന്‍ കാന്റീനില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പാഴ്‌സലിലാണ് മീന്‍ വറുത്തതിനുള്ളില്‍ ചത്ത അട്ട കണ്ടെത്തിയത്. വീട്ടിലെത്തി പൊതിയഴിച്ചപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിവരം കോര്‍പ്പറേഷന്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കാന്റീന്‍ അതീവ വൃത്തിഹീനമായ സാഹചര്യത്തിലാണു പ്രവര്‍ത്തിച്ചിരുന്നതെന്ന് ആരോഗ്യവിഭാഗം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കാന്റീന്‍ നടത്തിപ്പുകാര്‍ക്ക് നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

കഴിഞ്ഞ കുറച്ച്‌ നാളുകളായി കാന്റീനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച്‌ പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നാണ് വിവരം. എന്നാല്‍ കന്റോണ്‍മെന്റ്, കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലെ പോലീസുകാരുടെ പ്രധാന ആശ്രയമായതിനാല്‍ പലരും ഔദ്യോഗികമായി പരാതി നല്‍കാന്‍ മടിച്ചിരുന്നതായും പറയപ്പെടുന്നു. ഭക്ഷണസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതും ശുചിത്വക്കുറവും കണ്ടെത്തിയ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV