Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

മെല്‍ബണ്‍: ഇന്‍ഡൊനേഷ്യന്‍ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മൂന്ന് രാജ്യങ്ങളുടെ വിദേശ പര്യടനത്തിന്റെ രണ്ടാം ഘട്ടമായി ഓസ്‌ട്രേലിയയിലെ മെല്‍ബണിലെത്തി.

ബുധനാഴ്ച വൈകിട്ടാണ് മോദി മെല്‍ബണ്‍ വിമാനത്താവളത്തിലെത്തിയത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ പ്രതിനിധീകരിച്ച്‌ ഭവന, ഭവനരഹിതര്‍, നഗരകാര്യ മന്ത്രി ക്ലെയര്‍ ഒ'നീല്‍ എംപി ഉള്‍പ്പെടെയുള്ള ഉന്നത സര്‍ക്കാര്‍ പ്രതിനിധികള്‍ പ്രധാനമന്ത്രിയെ ഔപചാരികമായി സ്വീകരിച്ചു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ മെല്‍ബണില്‍ ഇന്ത്യന്‍ വംശജരുടെ വലിയ സ്വീകരണ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമൂഹാംഗങ്ങള്‍ വന്‍ ആവേശത്തോടെയാണ് പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നത്. ഇന്‍ഡൊനേഷ്യയില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്ന നിരവധി സുപ്രധാന കരാറുകളും ചര്‍ച്ചകളും നടത്തിയ ശേഷമാണ് മോദി ഓസ്‌ട്രേലിയയിലെത്തിയത്.

ഇന്തോ-പസഫിക് മേഖലയില്‍ തന്ത്രപ്രധാന സഹകരണം, വ്യാപാരം, സാങ്കേതികവിദ്യ, നിക്ഷേപം, പ്രവാസി ഇന്ത്യക്കാരുമായുള്ള ബന്ധം എന്നിവയാണ് ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളാകുക. മൂന്ന് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വിദേശ പര്യടനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയന്‍ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV