Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാല് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ നേതൃത്വം ; ഡല്‍ഹിയില്‍ ഹര്‍ഷ് മല്‍ഹോത്ര

നാല് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ നേതൃത്വം ; ഡല്‍ഹിയില്‍ ഹര്‍ഷ് മല്‍ഹോത്ര

ന്യൂഡല്‍ഹി : നാല് സംസ്ഥാനങ്ങളിലെ ബിജെപി ഘടകങ്ങള്‍ക്ക് പുതിയ നേതൃത്വം. ഡല്‍ഹിയിലും , ഹരിയാന, പഞ്ചാബ്, ത്രിപുര എന്നിവിടങ്ങളിലും പുതിയ പ്രസിഡന്റുമാരെ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ പ്രഖ്യാപിച്ചു.

വീരേന്ദ്ര സച്ച്‌ദേവയ്‌ക്ക് പകരം ഡല്‍ഹിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്രയെ നിയമിച്ചു. അര്‍ച്ചന ഗുപ്തയാണ് ഹരിയാനയിലെ ബിജെപി സംസ്ഥാന പ്രസിഡന്റ്.സര്‍ദാര്‍ കേവല്‍ സിങ് ധില്ലനെ പഞ്ചാബ് ബിജെപി അധ്യക്ഷനായും, എംഎല്‍എ അഭിഷേക് ഡെബ്രോയിയെ ത്രിപുര സംസ്ഥാന പ്രസിഡന്റായും ബിജെപി കേന്ദ്രനേതൃത്വം നിയമിച്ചു. നിയമനങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV