Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'നല്ല അടി കൊടുത്തിട്ടുണ്ട്'; അഹദിനെ മര്‍ദിച്ചതായി സമ്മതിക്കുന്ന ഖാദര്‍ കരിപ്പൊടിയുടെ ശബ്ദസന്ദേശം പുറത്ത്; പിടികൂടാതെ പൊലീസ്

'നല്ല അടി കൊടുത്തിട്ടുണ്ട്'; അഹദിനെ മര്‍ദിച്ചതായി സമ്മതിക്കുന്ന ഖാദര്‍ കരിപ്പൊടിയുടെ ശബ്ദസന്ദേശം പുറത്ത്; പിടികൂടാതെ പൊലീസ്

ലപ്പുറം: ഒളിവിലുള്ള ക്രിമിനല്‍ കേസ് പ്രതി ഖാദർ കരിപ്പൊടിയുടെ ശബ്‌ദ സന്ദേശം പുറത്ത്. അഹദിനെ മർദിച്ചതായി സമ്മതിക്കുന്ന തരത്തിലുള്ള സംഭാഷണമാണ് ശബ്ദസന്ദേശത്തിലുള്ളത്.

ശബ്ദസന്ദേശത്തില്‍, 'നല്ല അടി കൊടുത്തിട്ടുണ്ട്' എന്നാണ് ഖാദർ പറയുന്നത്. തന്റെ പങ്കാളിക്ക് ലഭിക്കാനുള്ള പണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇടപെട്ടതെന്നും, സംസാരിക്കാൻ വിളിച്ചപ്പോള്‍ 'താനാരാണ്' എന്ന് അഹദ് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. 'എന്റെ നാട്ടില്‍ വന്ന് അങ്ങനെ ചോദിച്ചാല്‍ തല്ലാതിരിക്കാൻ പറ്റില്ല' എന്നും ഇയാള്‍ പറയുന്നുണ്ട്.

അഹദിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന പരാതിയെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് ഖാദർ കരിപ്പൊടിക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി അന്വേഷണം ആരംഭിച്ച പൊലീസ്, ഇയാളെ പിടികൂടുന്നതിനായി തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇൻഫ്ളുവൻസറെ പിടികൂടാൻ സാധിച്ചിട്ടില്ല. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളില്‍ ചിലരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും, ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV