Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ റെക്കോര്‍ഡ് തിളക്കം; രോഹിത്തിനെ മറികടന്ന് അഭിഷേക് ശര്‍മ്മ

ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ റെക്കോര്‍ഡ് തിളക്കം; രോഹിത്തിനെ മറികടന്ന് അഭിഷേക് ശര്‍മ്മ

ക്രൈസ്റ്റ്ചര്‍ച്ച്‌: ടി20 രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് മറികടന്ന് യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ.

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തിനിടെയാണ് പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടം അഭിഷേക് സ്വന്തമാക്കിയത്. പവര്‍പ്ലേയില്‍ 100 സിക്‌സറുകള്‍ തികയ്‌ക്കുന്ന ലോകത്തിലെ ആദ്യ ബാറ്ററായും താരം മാറി. പവര്‍പ്ലേയില്‍ 98 സിക്‌സറുകള്‍ നേടിയിരുന്ന രോഹിത്തിന്റെ റെക്കോര്‍ഡാണ് അഭിഷേക് മറികടന്നത്. ന്യൂസിലന്‍ഡിന്റെ മുന്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ 97 സിക്‌സറുകളുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്.

സിക്‌സറുകള്‍ നേടുന്നതിലെ വേഗമാണ് അഭിഷേകിന്റെ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ടി20 രാജ്യാന്തര മത്സരങ്ങളില്‍ ശരാശരി 7.77 പന്തുകള്‍ നേരിടുമ്പോള്‍ ഒരു സിക്‌സര്‍ എന്ന കണക്കിലാണ് താരം പവര്‍പ്ലേയില്‍ ഈ നേട്ടത്തിലെത്തിയത്. രോഹിത് ശര്‍മയ്‌ക്ക് ഒരു സിക്‌സര്‍ നേടാന്‍ ശരാശരി 17.05 പന്തുകള്‍ വേണ്ടിവന്നിരുന്നു. കലണ്ടര്‍ വര്‍ഷത്തില്‍ ടി20 ക്രിക്കറ്റില്‍ 1,000 റണ്‍സ് തികയ്‌ക്കാനും അഭിഷേകിന് കഴിഞ്ഞു. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ മാറ്റ് ഹെന്റിയുടെ പന്ത് എക്‌സ്ട്രാ കവറിന് മുകളിലൂടെ സിക്‌സറിന് പറത്തിയാണ് താരം റെക്കോര്‍ഡിലേക്ക് കുതിച്ചത്.

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

എന്നാല്‍ മത്സരത്തില്‍ വലിയ സ്‌കോര്‍ കണ്ടെത്താന്‍ അഭിഷേകിന് കഴിഞ്ഞില്ല. 21 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 27 റണ്‍സെടുത്താണ് താരം പുറത്തായത്. 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും മുന്‍നിര ബാറ്റര്‍മാര്‍ക്ക് അത് മുതലാക്കാനായില്ല. മധ്യനിരയുടെ മികവാണ് ഇന്ത്യക്ക് വിജയത്തിലേക്ക് വഴിയൊരുക്കിയത്. പുറത്താകാതെ അര്‍ധ സെഞ്ച്വറി നേടിയ തിലക് വര്‍മ്മയാണ് കളിയിലെ താരം. നമന്‍ ധിര്‍ 31 റണ്‍സെടുത്തപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 26 റണ്‍സുമായി പുറത്താകാതെ നിന്നു. പരമ്പരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച നടക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV