Monday, 13 Jul, 3.12 pm ജനം ടിവി

ഹോം
പാലക്കാട് മരിച്ചയാളുടെ ക്ഷേമ പെന്‍ഷന്‍ സിപിഎം നേതാവ് തട്ടിയെടുത്തതായി പരാതി; പാര്‍ട്ടി അന്വേഷണക്കമ്മീഷനെ നിയോഗിച്ചു

പാലക്കാട് : പാലക്കാട് കരിമ്ബുഴയില്‍ മരിച്ചയാളുടെ ക്ഷേമ പെന്‍ഷന്‍ സിപിഎം നേതാവ് തട്ടിയെടുത്തതായി പരാതി. കരിമ്ബുഴ ലോക്കല്‍ കമ്മറ്റി അംഗം പി സുധീരനാണ് മരിച്ചയാളുടെ പെന്‍ഷന്‍ തട്ടിയെടുത്തതായി പരാതി ഉയര്‍ന്നത്. ആരോപണം ഉയര്‍ന്നതോടെ പാര്‍ട്ടിയില്‍ നിന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട് , എന്നാല്‍ സംഭവത്തില്‍ പാര്‍ട്ടിക്കും പങ്കുണ്ടെന്ന് ആരോപിച്ച്‌ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധിച്ചു.

ശ്രീകൃഷ്ണപുരം കുലുക്കിലിയാട് സര്‍വ്വീസ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്യുന്ന ക്ഷേമപെന്‍ഷനിലാന്ന് സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പി സുധീരന്‍ ക്രമക്കേട് നടത്തി പണം തടിയതായി ആരോപണം. 2019 ഫെബ്രുവരി 17 ന് മരിച്ച കരിമ്ബുഴ ആറ്റാശ്ശേരി സ്വദേശി മുഹമ്മറിന്റെ ക്ഷേമപെന്‍ഷനാണ് സുധീരന്‍ തട്ടിയെടുത്തത്. പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റിനായി ക്ഷേമപെന്‍ഷന്‍ റദാക്കാന്‍ പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് മരണ ശേഷം 5 മാസത്തെ പെന്‍ഷന്‍ കൈപ്പറ്റിയതായ വിവരം മകള്‍ അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുലുക്കിയാട് സഹകരണ ബാങ്ക് പെന്‍ഷന്‍ വിതരണത്തിന് ചുമതലപെടുത്തിയ സിപിഎം കരിമ്ബുഴ ലോക്കല്‍ കമ്മറ്റി അംഗം സുധീരന്‍ പണം തട്ടിയെടുത്തെന്ന് കണ്ടെത്തിയത്.

സംഭവം വിവാദമായതോടെ സിപിഎം സുധീരനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെയും നിയോഗിച്ചു. എന്നാല്‍ ബാങ്ക് ഭരണസമിതിയുടെയും സിപിഎമ്മിന്റെയും ഒത്താശയോടെയാണ് പണം തട്ടിയെടുത്തത് എന്നാണ് ബിജെപിയും കോണ്‍ഗ്രസും ആരോപിക്കുന്നത്. സിപിഎം നേതാവിനെ ജയിലില്‍ അടക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാര്‍ച്ച്‌ നടത്തി.

എന്നാല്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചത് ഒഴിച്ചാല്‍ നിയമപരമായ കാര്യങ്ങള്‍ സംബന്ധിച്ച്‌ പ്രതികരിക്കാന്‍ സിപിഎം തയ്യാറായിട്ടില്ല.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janam TV
Top