Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

ഗോവ: പറന്നുയര്‍ന്നതിന് പിന്നാലെ എന്‍ജിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്.

സെപ്റ്റംബര്‍ ഒന്നിന് സര്‍വീസ് നടത്തിയ 6E 2102 വിമാനത്തിലാണ് സാങ്കേതിക പ്രശ്‌നം കണ്ടെത്തിയത്. തുടര്‍ന്ന് പൈലറ്റുമാര്‍ നടപടിക്രമങ്ങള്‍ പാലിച്ച്‌ വിമാനം തിരിച്ചിറക്കി ഗോവയിലെ മനോഹര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

വിമാനം പറന്നുയര്‍ന്നതിന് പിന്നാലെയാണ് സാങ്കേതിക പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതെന്ന് ഇന്‍ഡിഗോ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയും വിമാനം സുരക്ഷിതമായി തിരിച്ചിറക്കുകയുമായിരുന്നു. നിലവില്‍ വിമാനം വിശദമായ അറ്റകുറ്റപ്പണി പരിശോധനകള്‍ക്ക് വിധേയമാക്കുകയാണ്. ആവശ്യമായ എല്ലാ അനുമതികളും ലഭിച്ച ശേഷമായിരിക്കും സര്‍വീസ് പുനരാരംഭിക്കുകയെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി.

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദം പ്രകടിപ്പിച്ച ഇന്‍ഡിഗോ, യാത്രക്കാരുടെ സൗകര്യത്തിനായി ഭക്ഷണവും മറ്റ് സഹായങ്ങളും നല്‍കിയതായും ലക്ഷ്യസ്ഥാനത്തെത്താന്‍ ബദല്‍ യാത്രാ സംവിധാനങ്ങള്‍ ഒരുക്കിയതായും അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV