കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍.
അയ്യപ്പന്‍കാവ് സ്വദേശി അലന്‍ (23) ആണ് പിടിയിലായത്. മട്ടാഞ്ചേരി-ചേരാനല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വേണാട് ബസിലെ കണ്ടക്ടറാണ് ഇയാള്‍. പരീക്ഷ കഴിഞ്ഞ് ബസില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായതെന്നാണ് പരാതി.
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ജനം ടിവി വാർത്തകള്‍ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.
പെണ്‍കുട്ടിയോട് അശ്ലീലമായി സംസാരിച്ച കണ്ടക്ടര്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി പ്രതി വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.

