Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഫേക്ക് ന്യൂസാണെന്ന് കരുതി'; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

'ഫേക്ക് ന്യൂസാണെന്ന് കരുതി'; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ലാഹോര്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളിലെ തോല്‍വിക്ക് പിന്നാലെ ടീമില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്ത പാകിസ്ഥാന്‍ താരങ്ങള്‍ ആദ്യം വിശ്വസിച്ചില്ലെന്ന് റിപ്പോര്‍ട്ട്.

'ഫേക്ക് ന്യൂസായിരിക്കും' എന്ന് കരുതിയാണ് താരങ്ങള്‍ വാര്‍ത്തയെ ആദ്യം അവഗണിച്ചതെന്നും പിന്നീട് യാഥാര്‍ഥ്യം മനസിലാക്കിയപ്പോള്‍ ഞെട്ടിപ്പോയെന്നും ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ താരങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുള്ള സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം ഗൗരവമുള്ളതാണെന്ന് താരങ്ങള്‍ തിരിച്ചറിഞ്ഞത്.

ആരോ തങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നതാണെന്ന് ആദ്യം പരസ്പരം പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഹമ്മദ് റിസ്വാന്‍, ഇമാം ഉള്‍ ഹഖ്, സല്‍മാന്‍ അലി ആഗ, അലി ഉസ്മാന്‍, ആമിര്‍ ജമാല്‍, ഒവൈസ് സഫര്‍, ഖുറം ഷഹ്‌സാദ് എന്നിവരെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമില്‍ നിന്ന് ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവര്‍ക്ക് പകരം സയിം അയൂബിനെയും അബ്ദുല്ല ഫസലിനെയും കൂടാതെ അഞ്ച് അണ്‍ക്യാപ്ഡ് താരങ്ങളെയും ടീമിനൊപ്പം അയയ്‌ക്കും.

അറാഫത് മിനാസ്, മുഹമ്മദ് ഇമ്രാന്‍ ജൂനിയര്‍, സാദ് ബെയ്ഗ്, മുഹമ്മദ് ഇമ്രാന്‍ രണ്‍ധാവ, റസാവുള്ള എന്നിവരാണ് പുതുതായി ഉള്‍പ്പെടുന്ന അഞ്ച് താരങ്ങള്‍. ഇവര്‍ക്കൊപ്പം മൈക്ക് ഹസന്‍, ആഷ്ലി നോഫ്‌കെ എന്നിവരും ടെസ്റ്റ് പരിശീലക സംഘത്തിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമില്‍ ഇമാം ഉള്‍ ഹഖിനെയും മുഹമ്മദ് റിസ്വാനെയും ഉള്‍പ്പെടുത്തിയതില്‍ സെലക്ടര്‍മാരോട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശദീകരണം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുമ്പ് നാട്ടിലേക്ക് മടങ്ങാന്‍ രണ്ട് പരിശീലകരോടും ഏഴ് താരങ്ങളോടും നോട്ടീസ് നല്‍കിയിരുന്നുവെന്നാണ് ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരമ്പര പുരോഗമിക്കുന്നതിനിടെ ടീമിലെ ഏഴ് താരങ്ങളെയും രണ്ട് പരിശീലകരെയും മാറ്റാനുള്ള പിസിബിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി അംഗവുമായ മിസ്ബാ-ഉല്‍-ഹഖ് രാജി പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിസ്ബാ-ഉല്‍-ഹഖിന്റെ രാജി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ലാഹോറിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിങ് കണ്‍സള്‍ട്ടന്റ് സ്ഥാനവും മിസ്ബ ഒഴിഞ്ഞേക്കുമെന്ന സൂചനകളുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ഉണ്ടായ അപ്രതീക്ഷിത അഴിച്ചുപണി ടീമിനകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV