Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനത്തില്‍ ഇന്ന് ആഗോളതലത്തില്‍ തടസ്സം നേരിട്ടു.

ഇന്ത്യന്‍ സമയം രാവിലെ 10.40ഓടെ ആരംഭിച്ച തകരാര്‍ കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്കും മെസഞ്ചറും ഉപയോഗിക്കാനോ പുതിയ അപ്ഡേറ്റുകള്‍ കാണാനോ സാധിക്കാതെ വന്നു.

ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നിരവധി പേര്‍ക്ക്, 'Account temporarily unavailable. Your account is currently unavailable due to a site issue. We expect this to be resolved shortly. Please try again in a few minutes.' എന്ന സന്ദേശമാണ് ലഭിച്ചത്. തകരാര്‍ മൂലം ന്യൂസ് ഫീഡ് ലോഡ് ചെയ്യാതിരിക്കുക, മെസേജുകള്‍ അയയ്‌ക്കാനാകാതിരിക്കുക, അക്കൗണ്ടിലേക്ക് പ്രവേശിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

സാങ്കേതിക തകരാറിന്റെ യഥാര്‍ഥ കാരണം സംബന്ധിച്ച്‌ മെറ്റ ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് വിലയിരുത്തല്‍. അതേസമയം, ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നിരവധി ഉപയോക്താക്കള്‍ മറ്റ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രശ്‌നം പങ്കുവെക്കുകയും സേവനം എപ്പോള്‍ സാധാരണ നിലയിലാകുമെന്ന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV