ന്യൂഡല്‍ഹി: ബോക്സ് ഓഫീസില്‍ വിസ്മയമായി 'ധുരന്ധർ 2'. റിലീസ് ചെയ്ത് ആഴ്‌ച്ചകള്‍ക്കുളളില്‍ തന്നെ 1,000 കോടി രൂപയുടെ ആഗോള കളക്ഷൻ നേടിയാണ് ചിത്രം റെക്കോഡിട്ടിരിക്കുന്നത്.
ഈ നേട്ടം കൈവരിക്കുന്ന മൂന്നമത്തെ ഇന്ത്യൻ ചിത്രമാണിത്. ഏറ്റവും വേഗതയില്‍ പിന്നിടുന്ന ഹിന്ദി സിനിമ എന്ന റെക്കോഡും ഈ ചിത്രത്തിനാണ്.
ആഭ്യന്തര വിപണിയില്‍ നിന്ന് മാത്രം 1,013 കോടി രൂപയുടെ നെറ്റ്കളക്ഷനാണ് ഈ ചിത്രം നേടിയത്. ഇതോടെ വെറും 18 ദിവസത്തിനുളളില്‍ 1,000 കോടി ക്ലബില്‍ ഇടം പിടിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമെന്ന റെക്കോഡ് ഈ ചിത്രം സ്വന്തമാക്കി.
രണ്‍വീർ സിംഗ് നായകനായ ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്തത് ആദിത്യ ധർ ആണ്
ആഗോളതലത്തില്‍ 2,000 കോടി കടക്കാനും ആമീർ ഖാന്റെ ദംഗലിന്റെ റെക്കോഡ് തകർക്കാനും ചിത്രത്തിന് സാധിക്കുമോ എന്നതാണ് ഇനി അറിയാനുളളത്. വടക്കേ അമേരിക്കയില്‍ നിന്നുമാത്രം 2.5 കോടി ഡോളറിലധികം ചിത്രം സമ്പാദിച്ചു. വരും ദിവസങ്ങളില്‍ ചിത്രം കൂടുതല്‍ റെക്കോഡുകള്‍ ഭേദിക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തല്‍.

