Saturday, 19 Sep, 5.03 pm ജനം ടിവി

ഇന്ത്യ
രാജ്യത്തെ ഏറ്റവും വലിയ ഫിലിംസിറ്റി ഇനി ഉത്തര്‍പ്രദേശില്‍; പുതിയ പദ്ധതിയുമായി യോഗി സര്‍ക്കാര്‍

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി യോഗി സര്‍ക്കാര്‍. രാജ്യത്തെ ഏറ്റവും വലിയ ഫിലിംസിറ്റി സ്ഥാപിക്കാനൊരുങ്ങുകയാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മീററ്റ് ഡിവിഷനിലെ വികസന പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ ഏറ്റവും വലുതും ഭംഗിയുള്ളതുമായ ഫിലിംസിറ്റി ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗറിലാണ് സ്ഥാപിക്കുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നോയിഡ, ഗ്രേറ്റര്‍ നോയിഡ, യമുനാ എക്‌സ്പ്രസ് വേ എന്നിവിടങ്ങളില്‍ ഫിലിംസിറ്റി സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ അദ്ദേഹം അധികൃതരോട് നിര്‍ദ്ദേശിച്ചു. മീററ്റ് ഡിവിഷനിലെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതികളെല്ലാം കൃത്യമായ സമയക്രമം പാലിച്ചു തന്നെ പൂര്‍ത്തിയാക്കണമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കാലതാമസം വരുത്താന്‍ പാടില്ലെന്നും യോഗി ആദിത്യനാഥ് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janam TV
Top