Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രണ്ടാഴ്ച മുൻപ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ മൂര്‍ഖന്റെ കടിയേറ്റു; ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

രണ്ടാഴ്ച മുൻപ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ മൂര്‍ഖന്റെ കടിയേറ്റു; ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

പാലക്കാട്: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 13 കാരി മരിച്ചു. നെന്മാറ ചക്കാത്തറയില്‍ രാമൻ - അംബിക ദമ്പതികളുടെ മകള്‍ രാജേശ്വരിയാണ് മരിച്ചത്.

രണ്ടാഴ്ച മുൻപാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്.

മെയ് 14 ന് ഉച്ചക്ക് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ മൂർഖന്റെ കടിയേല്‍ക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വൈകീട്ട് കുട്ടിയുടെ പിതൃസഹോദരനും ഭാര്യയും ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ രാജേശ്വരിയെ വായില്‍ നുരയും പാതയും വന്ന നിലയില്‍ ബോധരഹിതയായി കാണുകയായിരുന്നു.

ഉടൻ തന്നെ നെന്മാറ സർക്കാർ ആശുപത്രിയിലും തുടർന്ന് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ നില ഗുരുതരമായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV