Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച്‌ സുസുക്കിയും

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച്‌ സുസുക്കിയും

ണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ചാമ്പ്യന്മാരായ ആഴ്‌സണല്‍. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ കടുത്ത പോരാട്ടത്തില്‍ ഒറ്റ ഗോളിനാണ് ഗണ്ണേഴ്‌സ് വിജയം സ്വന്തമാക്കിയത്.

രണ്ടാം പകുതിയില്‍ ബുകായോ സക നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ ആസ്റ്റണ്‍ വില്ല മികച്ച രീതിയില്‍ മുന്നേറിയെങ്കിലും പിന്നീട് ആഴ്‌സണല്‍ പതിയെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.

ആദ്യ പകുതിയുടെ അവസാന ഘട്ടത്തില്‍ ഗണ്ണേഴ്‌സ് ആക്രമണം ശക്തമാക്കിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. രണ്ടാം പകുതിയില്‍ ആഴ്‌സണലിന്റെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ ഫലം കണ്ടു. 59-ാം മിനിറ്റിലാണ് സക വിജയഗോള്‍ നേടിയത്. എബെരസി എസെയും റിക്കാര്‍ഡോ കലഫിയോരിയും ചേര്‍ന്ന് ഒരുക്കിയ നീക്കത്തിനൊടുവില്‍ ക്ലോസ് റേഞ്ചില്‍ നിന്നുള്ള സകയുടെ ഷോട്ട് ആസ്റ്റണ്‍ വില്ല ഗോള്‍കീപ്പര്‍ സിയോണ്‍ സുസുക്കിയെ മറികടന്ന് വലയിലെത്തി.

ഇരുടീമുകളും കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. ഇരുടീമുകളും ഏഴ് വീതം ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ചെങ്കിലും ആഴ്‌സണലിന് ലഭിച്ച അവസരങ്ങളില്‍ ഒന്നാണ് ഗോളായി മാറിയത്. ആസ്റ്റണ്‍ വില്ലയുടെ പുതിയ ഗോള്‍കീപ്പര്‍ സിയോണ്‍ സുസുക്കിയും മത്സരത്തില്‍ ചരിത്രനേട്ടം സ്വന്തമാക്കി. പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഗോള്‍കീപ്പറായി കളിക്കുന്ന ആദ്യ ജപ്പാന്‍ താരമെന്ന നേട്ടമാണ് സുസുക്കി സ്വന്തമാക്കിയത്.

എമിലിയാനോ മാര്‍ട്ടിനസ് ചെല്‍സിയിലേക്ക് മാറിയതോടെയാണ് സുസുക്കിക്ക് ആസ്റ്റണ്‍ വില്ലയുടെ ഗോള്‍വല കാക്കാനുള്ള അവസരം ലഭിച്ചത്. മികച്ച പ്രതീക്ഷകളോടെയാണ് ജപ്പാന്‍ താരത്തെ വില്ല ടീമിലെത്തിച്ചിരിക്കുന്നത്. അതേസമയം സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ആസ്റ്റണ്‍ വില്ല നിലവില്‍ പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്താണ്. കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് കിരീടം നേടിയ ടീമിലെ പകുതിയിലധികം താരങ്ങളും ഇത്തവണ ടീമിലില്ല.

ടീമിനെ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിലാണ് പരിശീലകന്‍ ഉനായ് എംറി. നിക്കോളാസ് ജാക്‌സന്‍, സിയോണ്‍ സുസുക്കി തുടങ്ങിയ പുതിയ താരങ്ങളെയും ടീമിലെത്തിച്ചാണ് വില്ല പുതിയ സീസണില്‍ മുന്നേറുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV