ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. അരൂർ സ്വദേശിനിയായ പതിമൂന്നുകാരി നിയ ആണ് മരിച്ചത്. മെയ് 7ാം തീയതി മുതല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഡാൻസ് ക്ലാസിന് പോകുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്.
സംസ്ഥാനത്ത് ഇന്നേ ദിവസം റിപ്പോർട്ട് ചെയ്യുന്ന പാമ്പുകടിയേറ്റുള്ള രണ്ടാമത്തെ മരണമാണിത്. പാലക്കാടും 13 കാരി രാജേശ്വരിയാണ് മരിച്ചത്. നെന്മാറ ചക്കാത്തറയില്‍ രാമൻ - അംബിക ദമ്പതികളുടെ മകളാണ്. രണ്ടാഴ്ച മുൻപാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്.
മെയ് 14 ന് ഉച്ചക്ക് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ മൂർഖന്റെ കടിയേല്‍ക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വൈകീട്ട് കുട്ടിയുടെ പിതൃസഹോദരനും ഭാര്യയും ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ രാജേശ്വരിയെ വായില്‍ നുരയും പാതയും വന്ന നിലയില്‍ ബോധരഹിതയായി കാണുകയായിരുന്നു. ഉടൻ തന്നെ നെന്മാറ സർക്കാർ ആശുപത്രിയിലും തുടർന്ന് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.

