Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൗദിയില്‍ കൊറോണ വൈറസ് രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

സൗദിയില്‍ കൊറോണ വൈറസ് രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദി അറേബ്യയില്‍ 1257 പുതിയ കൊറോണ വൈറസ് കേസുകള്‍ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ അണുബാധകളുടെ എണ്ണം 289947 കടന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 253478 പേര്‍ പൂര്‍ണ്ണമായും സുഖപ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 1439 പേര്‍ പുതുതായി രോഗമുക്തി നേടി. 32 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 3199 കടന്നതായും മന്ത്രാലയം വ്യക്തമാക്കി.

റിയാദില്‍ 88, ദമ്മാമില്‍ 65 ഹുഫോഫില്‍ 63, മക്കയില്‍ 58, ജിദ്ദയില്‍ 52, മദീനയില്‍ 51 എന്നിങ്ങനെയാണ് കൂടുതല്‍ ആയി കേസുകള്‍ സ്ഥിരീകരിച്ച രാജ്യത്തെ പ്രധാന പ്രദേശങ്ങള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV