ഹോം
സെക്രട്ടറിയേറ്റ്, രാജ്ഭവന് ജീവനക്കാര്‍ക്ക് കൊറോണ വാക്സിനേഷന് ക്യാമ്ബ് : ഇന്ന് ഒന്‍പത് മണിയ്ക്ക് ആരംഭിക്കും

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെയും രാജ്ഭവനിലെയും ജീവനക്കാര്‍ക്ക് കൊറോണ വാക്സിന് നല്‍കും. ഇന്നും നാളെയുമായിട്ടാകും എല്ലാ ജീവനക്കാര്‍ക്കും വാക്സിന് നല്‍കുക. പ്രത്യേക ക്യാമ്ബ് സംഘടിപ്പിച്ചാണ് കുത്തിവെപ്പ് നടത്തുന്നത്.
തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാകും വാക്സിനേഷന് ക്യാമ്ബ്. വാക്സിന് സ്വീകരിക്കുന്നതിനായി ജീവനക്കാര്‍ ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടുവരാനും നിര്‍ദ്ദേശമുണ്ട്.
തിങ്കളാഴ്ചയാണ് രാജ്യത്ത് രണ്ടാം ഘട്ട വാക്സ്നേഷന് ആരംഭിച്ചത്. അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും നാല്‍പ്പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള രോഗബാധിര്ക്കുമാണ് വാക്സിന് നല്‍കുന്നത്. ജനങ്ങള്‍ക്ക് ഏത് സമയത്ത് വേണമെങ്കലും ആശുപത്രിയിലെത്തി കുത്തിവെപ്പ് നടത്താമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
Tags: