Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സേവാദര്‍ശന്‍ കുവൈറ്റ് അനുശോചിച്ചു

സേവാദര്‍ശന്‍ കുവൈറ്റ് അനുശോചിച്ചു

കുവൈറ്റ് സിറ്റി - കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നിര്യാണത്തില്‍ സേവാദര്‍ശന്‍ കുവൈറ്റ് അനു ശോചനം രേഖപ്പെടുത്തി. അനിഷേധ്യനായ നേതാവായിരുന്നു അന്തരിച്ച കുവൈത്ത്‌ ഭരണാധികാരി ഷൈഖ്‌ സബാഹ്‌ അല്‍ അഹമദ്‌ അല്‍ സബാഹ്‌. ലോക സമാധാനത്തിനു വേണ്ടിയുള്ള കുവൈറ്റ് അമീറിന്‍റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു. അറബ്‌ മേഖലയുടെ സമാധാനം നില നിര്‍ത്തുന്നതോടൊപ്പം സമാധാന പ്രിയരായ ഭാരതം ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി സമാധാനം നില നിര്‍ത്താനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണു. കുവൈത്ത്‌ ജനതയുടെ ദുഖത്തില്‍ പങ്കു ചേരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV