Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശക്തമായ മഴ: അതിരപ്പിള്ളിയിലും പീച്ചി ഡാമിലും പ്രവേശനമില്ല; ഈരാറ്റുപേട്ട-വാഗമണ്‍ യാത്ര; രാത്രി നിരോധനം

ശക്തമായ മഴ: അതിരപ്പിള്ളിയിലും പീച്ചി ഡാമിലും പ്രവേശനമില്ല; ഈരാറ്റുപേട്ട-വാഗമണ്‍ യാത്ര; രാത്രി നിരോധനം

തൃശൂര്‍: ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശനം താല്‍ക്കാലികമായി നിരോധിച്ചു.

ശക്തമായ മഴയും ജലനിരപ്പ് ഉയരാനുള്ള സാധ്യതയും കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പീച്ചി ഡാമിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മലയോര മേഖലയിലൂടെയുള്ള രാത്രികാല യാത്രയും ജില്ലാ കലക്ടര്‍ നിരോധിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

അതേസമയം, ശക്തമായ മഴയും കാലാവസ്ഥാ മുന്നറിയിപ്പുകളും പരിഗണിച്ച്‌ കോട്ടയം ജില്ലയിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല്, മാര്‍മല അരുവി ഉള്‍പ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഓഗസ്റ്റ് 4 വരെ പ്രവേശനം നിരോധിച്ചു. ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലൂടെയുള്ള രാത്രികാല യാത്രയ്‌ക്കും വിലക്കുണ്ട്.

ഇതിനിടെ, കോട്ടയം-കുമളി ദേശീയപാതയില്‍ മുണ്ടക്കയം മുതല്‍ കുട്ടിക്കാനം വരെയുള്ള വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ഇതിനെ തുടര്‍ന്ന് ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ എല്ലാ ഖനന പ്രവര്‍ത്തനങ്ങളും ധാതുക്കളുടെ ഗതാഗതവും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ദുരന്തസാധ്യതയുള്ള മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV