Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി മുഖത്തടിച്ചു; ഗവ. യു.പി. സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകൻ മര്‍ദിച്ചതായി പരാതി

സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി മുഖത്തടിച്ചു; ഗവ. യു.പി. സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകൻ മര്‍ദിച്ചതായി പരാതി

പാലക്കാട്: അയിലൂർ ഗവ. യു.പി. സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. സംഭവത്തില്‍ പരിക്കേറ്റ വിദ്യാർഥി സിദ്ധാർഥ് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

പരാതിയുടെ അടിസ്ഥാനത്തില്‍ നെന്മാറ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജൂണ്‍ 29-ന് ഉച്ചയ്‌ക്ക് സ്കൂളില്‍ വിദ്യാർഥികള്‍ തമ്മില്‍ വാക്കുതർക്കവും തുടർന്നുണ്ടായ സംഘർഷവുമാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ സിദ്ധാർഥിനെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തിയ അധ്യാപകൻ മുഖത്തടിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ വിദ്യാർഥിയുടെ ഇടത് കണ്ണിന് താഴെ പരിക്കേറ്റതായും ആശുപത്രിയില്‍ ചികിത്സ തേടിയതായും ബന്ധുക്കള്‍ പറഞ്ഞു.

ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നെന്മാറ പൊലീസ് വിദ്യാർഥിയുടെയും ആരോപണവിധേയനായ അധ്യാപകനുടെയും മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വിദ്യാർഥിയുടെ അമ്മ നീരജ സ്കൂളിലെ പി.ടി.എ. വൈസ് പ്രസിഡൻറാണ്. സ്കൂളിലെ പി.ടി.എ. ഫണ്ടുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയതിലുള്ള വിരോധമാണ് മകനെ മർദിക്കാൻ കാരണമായതെന്നാണ് നീരജ ആരോപിക്കുന്നത്. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് സമഗ്ര അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, ആരോപണങ്ങള്‍ അധ്യാപകൻ എം. ഉദയൻ നിഷേധിച്ചു. വിദ്യാർഥിയെ മർദിച്ചിട്ടില്ലെന്നും വിദ്യാർഥികള്‍ തമ്മിലുണ്ടായ അടിപിടിയിലാണ് കുട്ടിക്ക് പരിക്കേറ്റതെന്നും അദ്ദേഹം പ്രതികരിച്ചു. സ്കൂള്‍ വാർഷികവുമായി ബന്ധപ്പെട്ട നോട്ടീസില്‍ പേര് ഉള്‍പ്പെടുത്താത്തതിനെ തുടർന്നുണ്ടായ വ്യക്തിവൈരാഗ്യത്തിന്റെ ഭാഗമായാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അധ്യാപകൻ പറഞ്ഞു.

എം. ഉദയനാണ് നിലവില്‍ സ്കൂളിന്റെ പ്രധാനാധ്യാപകന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്നത്. ഇടതുപക്ഷ അധ്യാപക സംഘടനയുടെ നേതാവാണിയാള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അന്വേഷണ റിപ്പോർട്ടിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികളുടെയും അടിസ്ഥാനത്തിലായിരിക്കും വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരിക

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV