Thursday, 23 Sep, 5.35 pm ജനം ടിവി

ഹോം
സ്വീഡിഷ് അന്താരാഷ്‌ട്ര ചലച്ചിത്രമേള: മികച്ച ചിത്രത്തിനുള്ള ബഹുമതി നേടി ഫഹദ് ഫാസിലിന്റെ 'ജോജി'

സ്വീഡിഷ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ബഹുമതി നേടി ജോജി. ഫഹദ് ഫാസില്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. "സ്വീഡനില്‍ നിന്നുള്ള നല്ല വാര്‍ത്ത! മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡിന് ജോജി അര്‍ഹമായി, അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ലോകമെമ്ബാടുമുള്ള സ്വതന്ത്ര സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ സ്വീഡിഷ് ഇന്‍റര്‍നാഷണല്‍ ചലച്ചിത്രമേള അവസരം നല്‍കും. ഒക്ടോബര്‍ 25-ന് ആരംഭിക്കുന്ന ചലച്ചിത്രമേള 31 വരെ നീണ്ടുനില്‍ക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേളയില്‍ ലോകത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ശ്യാം പുഷ്കറിന്റെ തിരക്കഥയില്‍ ദിലീഷ് പോത്തനാണ് ജോജി സംവിധാനം ചെയ്തത്. ഈ വര്‍ഷം ഏപ്രിലില്‍ ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഫഹദ്, ദിലീഷ്, ശ്യാം എന്നിവരുടെ രണ്ടാമത്തെ കൂട്ടുകെട്ടാണ് ജോജി. മഹേഷിന്റെ പ്രതികാരം (2016) എന്ന സിനിമയിലും ഇവര്‍ മൂന്നുപേരും ഒത്തുചേര്‍ന്നിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപററിയിരുന്നു. ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ഫഹദ് ഇപ്പോള്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janam TV
Top