Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരുമുല്ലാവാരം ബലിതര്‍പ്പണം; വി.എച്ച്‌.പിയ്‌ക്കും ഭക്തജന സംഘടനകള്‍ക്കും അനുമതി, ദേവസ്വം ബോര്‍ഡിന്റെ ഏകാധിപത്യ നീക്കത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി

തിരുമുല്ലാവാരം ബലിതര്‍പ്പണം; വി.എച്ച്‌.പിയ്‌ക്കും ഭക്തജന സംഘടനകള്‍ക്കും അനുമതി, ദേവസ്വം ബോര്‍ഡിന്റെ ഏകാധിപത്യ നീക്കത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി

കൊല്ലം: തിരുമുല്ലാവാരത്തെ കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകളില്‍ നിർണായക ഇടപെടലുമായി ഹൈക്കോടതി. വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്‌.പി), ബലിതർപ്പണം ഭൂമി സംരക്ഷണ പരിപാലന ട്രസ്റ്റ് ഉള്‍പ്പെടെയുള്ള ഭക്തസംഘടനകള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പന്തലുകള്‍ സ്ഥാപിക്കാനും ബലിതർപ്പണ ചടങ്ങുകള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താനും കോടതി അനുമതി നല്‍കി.

എല്ലാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം നിശ്ചയിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും നിർദേശങ്ങള്‍ക്കും വിധേയമായിരിക്കണമെന്ന് കോടതി വ്യക്തമാക്കി.

നാളെ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വി.എച്ച്‌.പി, ബലിതർപ്പണം ഭൂമി സംരക്ഷണ ട്രസ്റ്റ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികളെയും പങ്കെടുപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. യോഗത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ റിപ്പോർട്ടായി കോടതിയില്‍ സമർപ്പിക്കണമെന്നും വ്യക്തമാക്കി. കേസ് ഓഗസ്റ്റ് 4-ന് വീണ്ടും പരിഗണിക്കും.

ദേവസ്വം ബോർഡ് നിശ്ചയിക്കുന്ന സേവനനിരക്കുകള്‍ മാത്രമേ ഭക്തരില്‍ നിന്ന് ഈടാക്കുകയുള്ളുവെന്ന് വി.എച്ച്‌.പി കോടതിയെ അറിയിച്ചു. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ ചടങ്ങുകള്‍ സുരക്ഷിതമായും സുഗമമായും നടത്താൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും വിവിധ വകുപ്പുകള്‍ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

കഴിഞ്ഞ തവണ വി.എച്ച്‌.പി, ബലിതർപ്പണം ഭൂമി സംരക്ഷണ സമിതി ഉള്‍പ്പെടെയുള്ള ഭക്തസംഘടനകള്‍ക്ക് ബലിതർപ്പണ ചടങ്ങുകള്‍ക്കുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഏകദേശം നാല് ലക്ഷം ഭക്തരാണ് തിരുമുല്ലാവാരത്ത് ബലിതർപ്പണത്തിനായി എത്തിയത്. മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ചടങ്ങുകളുടെ നിയന്ത്രണം ദേവസ്വം ബോർഡില്‍ മാത്രം കേന്ദ്രീകരിച്ചതിനെതിരെ വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു.

കഴിഞ്ഞ വർഷം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം നിരവധി ഭക്തർക്ക് ബലിതർപ്പണം നടത്താനാകാതെ മടങ്ങേണ്ടിവന്ന സംഭവവും വലിയ ചർച്ചയായിരുന്നു. ഇത്തവണ അത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാൻ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ഏകോപനത്തോടെ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV