Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃശൂരില്‍ പന്നിപ്പനി സ്ഥിരീകരിച്ചു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ചികിത്സയില്‍, കുട്ടിയുടെ വീടിന് സമീപമുള്ള പന്നിഫാമില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന

തൃശൂരില്‍ പന്നിപ്പനി സ്ഥിരീകരിച്ചു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ചികിത്സയില്‍, കുട്ടിയുടെ വീടിന് സമീപമുള്ള പന്നിഫാമില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന

തൃശുർ: ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരയില്‍ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് പന്നിപ്പനി (H1N1) സ്ഥിരീകരിച്ചു.

ഇന്നലെയാണ് കുട്ടിയുടെ പരിശോധനാഫലം രോഗം സ്ഥിരീകരിച്ചത്.

രോഗബാധിതനായ വിദ്യാർത്ഥി നിലവില്‍ എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുവരികയാണ്.

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് ജാഗ്രതാ നടപടികള്‍ ശക്തമാക്കി. കുട്ടിയുടെ വീടിന് സമീപമുള്ള പന്നിഫാമില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. രോഗവ്യാപന സാധ്യത വിലയിരുത്തുന്നതിനും ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനുമായി പ്രദേശത്ത് നിരീക്ഷണം തുടരുകയാണ്.

പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവർ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ആരോഗ്യകേന്ദ്രങ്ങളില്‍ എത്തി പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV