തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ചില സീറ്റുകളില്‍ എല്‍ ഡി എഫ് പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന് സിപിഎം എക്‌സിക്യൂട്ടീവ് യോഗത്തിന്റെ വിലയിരുത്തല്‍. തൃശൂര്‍ സീറ്റിലെ മത്സരം കടുത്തതാണെന്നും തോല്‍വിക്ക് സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലും സി.പി.ഐക്കുണ്ട്.
പി. ബാലചന്ദ്രനാണ് സി.പി.ഐ. സ്ഥാനാര്‍ത്ഥി. യു.ഡി.എഫിനു വേണ്ടി പത്മജാ വേണുഗോപാലും എന്‍.ഡി.എയ്ക്കു വേണ്ടി സുരേഷ് ഗോപിയുമാണ് ഇത്തവണ തൃശൂരില്‍ മത്സരിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളിലാണ് സി.പി.ഐക്ക് വിജയിക്കാനായത്. ഇത്തവണ 17 സീറ്റുകളില്‍ വിജയിക്കാനാവുമെന്നാണ് കണക്കുകൂട്ടുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം ഇന്നാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ചേരുന്നത്.
Tags:

