ഹോം
വയലാറിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം: നന്ദുവിന്റെ വീട് സന്ദര്‍ശിച്ച് തേജസ്വി സൂര്യ

ആലപ്പുഴ: എസ്ഡിപിഐ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ വീട് സന്ദര്‍ശിച്ച് യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ തേജസ്വി സൂര്യ. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന ബിജെപി വിജയയാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തിയതായിരുന്നു അദ്ദേഹം. ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് നന്ദുവിന്റെ കുടുംബത്തിന് തേജസ്വി സൂര്യ ഉറപ്പ് നല്‍കി.
ഫെബ്രുവരി 24നാണ് മതഭീകരവാദികള്‍ നന്ദുവിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. നാഗംകുളങ്ങര കവലയില്‍ വച്ചായിരുന്നു സംഭവം. നന്ദുവിനൊപ്പം മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിരുന്നു. തലയ്ക്ക് കൊടുവാള്‍ കൊണ്ടുവെട്ടിയാണ് നന്ദുവിനെ കൊലപ്പെടുത്തിയത്. കേസില്‍ ആകെ 25 പ്രതികളുണ്ടെന്നാണ് പോലീസിന്റെ നിഗമനം. നേരത്തെ നന്ദുവിന്റെ വീട് കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും പ്രഹ്ലാദ് ജോഷിയും സന്ദര്‍ശിച്ചിരുന്നു.
പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന എന്നിവയടക്കം 12 വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 9 പേരുള്‍പ്പെടെ 25 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് വാളുകളും സ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തിയിരുന്നു.
Tags: