Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യാത്രക്കാരെ വലച്ച്‌ സ്‌പൈസ്ജെറ്റ്; കൊച്ചിഫുജൈറ വിമാനം 11 മണിക്കൂര്‍ വൈകും

യാത്രക്കാരെ വലച്ച്‌ സ്‌പൈസ്ജെറ്റ്; കൊച്ചിഫുജൈറ വിമാനം 11 മണിക്കൂര്‍ വൈകും

കൊച്ചി: യാത്രക്കാരെ വലച്ച്‌ സ്‌പൈസ്ജെറ്റ്. കൊച്ചി-ഫുജൈറ വിമാനം 11 മണിക്കൂര്‍ വൈകും. ഇന്ന് രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം രാത്രി 10 മണിയോടെയാകും പുറപ്പെടുകയെന്നാണ് നിലവില്‍ അറിയിച്ചിരിക്കുന്നത്.

വിമാനം വൈകുന്നതോടെ യാത്രക്കാര്‍ ദുരിതത്തിലായി. അതേസമയം, ഇന്നലെ പുറപ്പെടേണ്ടിയിരുന്ന അഹമ്മദാബാദ്, ഡല്‍ഹി വിമാന സര്‍വീസുകളും സ്‌പൈസ്ജെറ്റ് റദ്ദാക്കിയിരുന്നു.

തുടര്‍ച്ചയായ സര്‍വീസ് വൈകലും റദ്ദാക്കലും സംബന്ധിച്ച്‌ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാല്‍) സ്‌പൈസ്ജെറ്റിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസിന് കമ്പനി ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരം. സര്‍വീസുകള്‍ വൈകുന്നതിന്റെയും റദ്ദാക്കുന്നതിന്റെയും കാരണം സംബന്ധിച്ച്‌ സ്‌പൈസ്ജെറ്റിന്റെ വിശദീകരണം ലഭിച്ചിട്ടില്ല. യാത്രക്കാരുടെ ബുദ്ധിമുട്ട് തുടരുന്നതിനിടെയാണ് കൊച്ചിഫുജൈറ സര്‍വീസും മണിക്കൂറുകളോളം വൈകുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV