Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുവതിയുടെ ആത്മഹത്യ; കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ ഭര്‍ത്താവിനെതിരെ പീഡനത്തിന് കേസ്

യുവതിയുടെ ആത്മഹത്യ; കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ ഭര്‍ത്താവിനെതിരെ പീഡനത്തിന് കേസ്

കാസര്‍കോട് : കരിവേടകത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പീഡനത്തിന് കേസ്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും, കുറ്റിക്കോല്‍ പഞ്ചായത്ത് അംഗവുമായ ജോസ് പനത്തട്ടേലിനെതിരെയാണ് കേസ് എടുത്തത്. ഭര്‍തൃപീഡനത്തിനും, ആത്മഹത്യാ പ്രേരണയ്ക്കുമാണ് ജോസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഒക്ടോബര്‍ 20 നാണ് കരിവേടകം സ്വദേശിനിയായ ജിനോ ജോസിനെ വിഷം കഴിച്ച്‌ അവശയായ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെ 25 ന് മരിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും, ജോസ് ആണ് ഉത്തരവാദിയെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജോസിനെതിരെ കേസെടുത്തത്.

.ജോസിന് പുറമേ മാതാവ് മേരിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്.

അതേസമയം ജിനോ ജോസിന്റെ മൃതദേഹം ഇപ്പോഴും ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണ ശേഷം നടത്തിയ പരിശോധനയില്‍ ജിനോയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാതിരുന്നത്. നിലവില്‍ ജോസും, മാതാവും കൊറോണയെ തുടര്‍ന്ന് ചികിത്സയിലാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV