Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
20 പേരെ കൂടി പുതുതായി ഉള്‍പ്പെടുത്തി; കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

20 പേരെ കൂടി പുതുതായി ഉള്‍പ്പെടുത്തി; കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

Janayugom Online 1 week ago

ര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. 20 പേരെ കൂടിയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഉള്‍പ്പെടെ 13 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ പരമാവധി 34മന്ത്രിമാരെയാണ് കർണാടക മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താൻ സാധിക്കുക. പുനഃസംഘടനയില്‍ ഉള്‍പ്പെട്ട 20പേരില്‍ 12പേര്‍ ആദ്യമായി മന്ത്രിസഭയില്‍ എത്തുന്നവരാണ്. ശേഷിച്ച എട്ടുപേര്‍ നേരത്തെ മന്ത്രിസ്ഥാനം വഹിച്ചിരുന്നവരുമാണ്. ഗായത്രി ശാന്തേഗൗഡയാണ് പുതിയ മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധി.

നിയമസഭയുടെ പുതിയ സ്പീക്കറായി ജി എസ് പാട്ടീലിനെയും ഡെപ്യൂട്ടി സ്പീക്കറായി എ എസ് പൊന്നണ്ണയെയും നിയമിച്ചു. മുൻ സ്പീക്കര്‍ യു ടി ഖാദർ ജൂണില്‍ ആരോഗ്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. പി എം നരേന്ദ്രസ്വാമി, ശിവരാജ് തംഗടഗി, രുദ്രപ്പ ലമാണി, കെ എസ് ബസവന്തപ്പ, ബി നാഗേന്ദ്ര, ടി രഘുമൂർത്തി, പാര്‍ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നടപടി നേരിട്ട ബി സെഡ്സമീർ അഹമ്മദ് ഖാൻ, റിസ്‌വാൻ അർഷാദ്, സന്തോഷ് ലാഡ്, മധു ബംഗാരപ്പ,പുട്ടരംഗഷെട്ടി, മംഗള വൈദ്യ, അജയ് സിങ്, എൻ ചെലുവരായ സ്വാമി, കെ എം ശിവലിംഗ ഗൗഡ, എച്ച്‌സി ബാലകൃഷ്ണ, ഗായത്രി ശാന്തേഗൗഡ,ബസവരാജ് റായറെഡ്ഡി, വിജയനാന്ദ് കശപ്പനവർ, ലക്ഷ്മണ്‍ സാവദി എന്നിവരാണ് പുതിയതായി മന്ത്രിസഭയിലേക്ക് എത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ ലക്ഷമണ്‍ സാവധിക്ക് മന്ത്രി സ്ഥാനം നല്‍കി. മുൻ ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു, മലയാളിയായ എൻ എ ഹാരിസ് എന്നിവര്‍ പുതിയ പട്ടികയില്‍ നിന്ന് പുറത്തായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online