ആലപ്പുഴയില്‍ യുഡിഎഫില്‍ കുട്ടനാട് എംഎല്‍എ റെജി ചെറിയാനെതിരെ പൊതുവേദിയില്‍ അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍.
വളരെ രൂക്ഷമായി വിമര്‍ശിച്ചാണ് ജി സുധാകരന്‍ രംഗത്ത് എത്തിയത് .അമ്പലപ്പുഴ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന തോട്ടപ്പള്ളി സ്പില്‍വേയിലാണ് കുട്ടനാട്ടിലെ യു ഡി എഫ് എം എല്‍ എയായ റെജി ചെറിയാൻ അറിയിക്കാതെ സന്ദർശനം നടത്തിയത്.
ഇതേക്കുറിച്ച് നിയമസഭ പ്രിവിലേജ് കമ്മിറ്റിയില്‍ പരാതി നല്‍കിയാല്‍ റെജി ചെറിയാൻ ശിക്ഷിക്കപ്പെടുമെന്നും, ആദ്യമായി എം എല്‍ എ ആയ ഒരാള്‍ മറ്റൊരു എം എല്‍ എയ്ക്ക് മേല്‍ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും ജി സുധാകരൻ തുറന്നടിച്ചു. റെജി ചെറിയാന്റെ ഉടമസ്ഥതയിലുള്ള ബാർ ഹോട്ടലിനെ പരാമർശിച്ചും സുധാകരൻ കടുത്ത പരിഹാസം ഉന്നയിച്ചു. താൻ അവിടെ വെള്ളമടിക്കാൻ പോകാത്തതുകൊണ്ട് തന്നോട് സ്നേഹം കാണില്ലെന്നും, അവിടെ സ്ഥിരമായി വെള്ളമടിക്കാൻ പോകുന്ന നേതാക്കന്മാർ ആരൊക്കെയാണെന്ന് തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല അതിർത്തികളിലെ സന്ദർശനങ്ങളെ ചൊല്ലി ഭരണപക്ഷ എം എല്‍ എമാർ തമ്മില്‍ പരസ്യമായി ഉടക്കിയത് ആലപ്പുഴയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ പുതിയ ചർച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.

