Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആമിര്‍ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു! വധു ഗൗരി സ്പ്രാറ്റ്

ആമിര്‍ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു! വധു ഗൗരി സ്പ്രാറ്റ്

Janayugom Online 2 weeks ago

ബോളിവുഡ് താരം ആമിർ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു. കാമുകി ഗൗരി സ്പ്രാറ്റുമായാണ് താരത്തിന്റെ വിവാഹം. വരാനിരിക്കുന്ന ജൂലൈ 5ന് അതീവ രഹസ്യവും ലളിതവുമായ ചടങ്ങുകളോടെ ഇരുവരും വിവാഹിതരാകുമെന്ന് പ്രമുഖ മാധ്യമമായ 'ഹോട്ടർഫ്ലൈ' തങ്ങളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ റിപ്പോർട്ട് ചെയ്തു.

അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരിക്കും വീട്ടില്‍ വെച്ച്‌ നടക്കുന്ന ഈ ലളിതമായ രജിസ്റ്റർ വിവാഹ ചടങ്ങില്‍ പങ്കെടുക്കുക. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ആമിറും ഗൗരിയും ഒന്നിച്ച്‌ താമസിച്ചുവരികയാണ്. തങ്ങള്‍ ഒന്നിച്ച്‌ സന്തോഷകരവും സുസ്ഥിരവുമായ ഒരു ജീവിതം കെട്ടിപ്പടുത്തുവെന്നും, കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ അത് ഔദ്യോഗികമാക്കാൻ തീരുമാനിച്ചുവെന്നുമാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചി തന്റെ അറുപതാം ജന്മദിനാഘോഷത്തിനിടയിലാണ് ആമിർ ഖാൻ ഗൗരി സ്പ്രാറ്റിനെ മുംബൈയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആദ്യമായി പരിചയപ്പെടുത്തിയത്. അതിനുശേഷം നിരവധി പൊതുവേദികളില്‍ ഇരുവരും ഒരുമിച്ച്‌ എത്തിയിരുന്നു.

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ആമിർ ഖാൻ ഗൗരിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞിരുന്നു. "ഗൗരിയെ കാണാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. അവളോടൊപ്പമുള്ളപ്പോള്‍ എനിക്ക് കടുത്ത സമാധാനം അനുഭവപ്പെടുന്നു. റീന ദത്ത, കിരണ്‍ റാവു എന്നിവരുമായുള്ള എന്റെ മുൻബന്ധങ്ങളും വളരെ ആഴത്തിലുള്ളതായിരുന്നു, എന്നാല്‍ ചില കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ട് പോയില്ല. ഗൗരി എന്റെ ജീവിതത്തിലേക്ക് വന്നതില്‍ ഞാൻ അനുഗ്രഹിക്കപ്പെട്ടവനാണ്. ഇപ്പോള്‍ ഞാൻ പൂർണ്ണനായതുപോലെ എനിക്ക് തോന്നുന്നു," ആമിർ പറഞ്ഞു. 1986ല്‍ റീന ദത്തയെ വിവാഹം കഴിച്ച ആമിർ 2002ലാണ് ആ ബന്ധം വേർപെടുത്തിയത്. ഈ ബന്ധത്തില്‍ ജുനൈദ്, ഇറ എന്നീ രണ്ട് മക്കളുണ്ട്. പിന്നീട് 2005ല്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം കഴിച്ചെങ്കിലും 2021ല്‍ ഇരുവരും വേർപിരിഞ്ഞു. ഇരുവർക്കും ആസാദ് എന്നൊരു മകനുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online