Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ആരോപണ വിധേയര്‍ തന്നെ തന്റെ പരാതി കേള്‍ക്കുന്നത് പരിഹസിക്കുന്നതിന് തുല്യം': അൻസിബ ഹസ്സൻ

'ആരോപണ വിധേയര്‍ തന്നെ തന്റെ പരാതി കേള്‍ക്കുന്നത് പരിഹസിക്കുന്നതിന് തുല്യം': അൻസിബ ഹസ്സൻ

Janayugom Online 4 months ago

ടിനി ടോമിനെതിരായ പരാതിയുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് നടി അൻസിബ ഹസ്സൻ. ആരോപണ വിധേയർ തന്നെ തന്റെ പരാതി കേള്‍ക്കുന്നത് തന്നെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അൻസിബ വ്യക്തമാക്കി.

ലക്ഷ്‌മി പ്രിയയ്ക്കെതിരെ നല്‍കിയ പരാതിയില്‍ മൊഴി നല്‍കാനായി തൃക്കാക്കര എ സി പി ഓഫീസില്‍ എത്തിയപ്പോഴാണ് അൻസിബ ഹസ്സൻ പ്രതികരിച്ചത്. തന്നെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അപമാനിച്ചതിനെതിരെയുള്ള പരാതിയില്‍ മൊഴി നല്‍കാനാണ് എത്തിയതെന്നും നടി വിശദീകരിച്ചു.

തൃപ്പൂണിത്തറ സ്റ്റേഷനിലെ വനിതാ എസ്‌ഐക്കും ലക്ഷ്മി പ്രിയയ്ക്കും എതിരെയാണ് അൻസിബ പരാതി നല്‍കിയത്. ടിനി ടോം സാമൂഹ്യവിപത്താണെന്നും തന്നോട് മാത്രമല്ല തെറ്റ് ചെയ്തതെന്നും സമൂഹത്തിനോടുകൂടിയാണെന്നും അൻസിബ പറഞ്ഞു. അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിക്കണം, ടിനിക്കെതിരായ പരാതിയുമായി ശക്തമായി മുന്നോട്ടു പോകും. എന്നെ കേള്‍ക്കാൻ നിഷ്പക്ഷമായ കമ്മിറ്റി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇതുവരെ നേതൃത്വം അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല. അതേസമയം മതസ്ഥാപനം ടൈറ്റില്‍ സ്പോണ്‍സറായി വരുന്നതിന് എതിർപ്പ് അറിയിച്ചിരുന്നു.അമ്മ സെക്കുലർ സംഘടനയാണ്.അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഇതിന് പിന്നാലെ അമ്മയിലെ മറ്റൊരു അംഗം തന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും അൻസിബ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online