സോഷ്യല്‍ മീഡിയ റീല്‍സുകളിലൂടെയും മേക്കോവർ വീഡിയോകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയ 'അച്ചാമാസ്' ദമ്പതികളിലെ രത്നമ്മ(69) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊല്ലം പുനലൂർ കലയനാട് സ്വദേശിനിയാണ്.
പ്രായത്തിന്റെ അതിർവരമ്പുകളില്ലാതെ ഭർത്താവ് തുളസീധരനൊപ്പം രത്നമ്മ ചെയ്ത റൊമാന്റിക്, കോമഡി റീല്‍സുകള്‍ ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വലിയ രീതിയില്‍ വൈറലായിരുന്നു. കേരളത്തിന് പുറമെ ഇന്ത്യയിലുടനീളമുള്ള നിരവധി ആളുകളാണ് ഈ ദമ്പതികളുടെ വീഡിയോകള്‍ നെഞ്ചിലേറ്റിയത്. പേരക്കുട്ടികളായ അമല്‍ രാജ്, അഖില്‍ രാജ് എന്നിവർ ചേർന്നാണ് ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത്.
രത്നമ്മയുടെ സംസ്കാര ചടങ്ങുകള്‍ രാവിലെ 11.30-ന് പുനലൂർ കലയനാടുള്ള വീട്ടുവളപ്പില്‍ നടക്കും.

