Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഏഷ്യൻ ഗെയിംസില്‍ നിന്ന് ജാവലിൻ താരം നീരജ്‌ ചോപ്ര പിന്മാറി

ഏഷ്യൻ ഗെയിംസില്‍ നിന്ന് ജാവലിൻ താരം നീരജ്‌ ചോപ്ര പിന്മാറി

Janayugom Online 3 weeks ago

ഷ്യൻ ഗെയിംസില്‍ നിന്നും ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ്‌ ചോപ്ര പിന്മാറി. പരിശീലനത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് പിന്മാറ്റതിന് കാരണം.

സീസണില്‍ ഇനി മത്സരിക്കില്ലെന്ന് താരം അറിയിച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിനും നീരജ് ഉണ്ടാകില്ല. ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് തീരുമാനം. കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസിലും സ്വർണ മെഡല്‍ നേടിയ താരമാണ് നീരജ്. പുറംവേദന കാരണം ഈ സീസണിന്റെ തുടക്കത്തില്‍ പല മത്സരങ്ങളിലും താരം പങ്കെടുത്തിരുന്നില്ല.

കൂടുതല്‍ മത്സരങ്ങള്‍‌ ഒഴിവാക്കി ഈ സീസണില്‍ പൂർണ വിശ്രമം വേണമെന്നാണ് നീരജിനോട് ഡോക്ടർമാരും ടീമും നിർദേശിച്ചിട്ടുള്ളത്. പരിക്കില്‍നിന്ന് തിരിച്ചുവരിക എന്നത് ബുദ്ധിമുട്ടാണെങ്കിലും അതിനുള്ള ശ്രമം തുടങ്ങുകയാണെന്ന് നീരജ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

ദോഹയില്‍ 85.69 മീറ്റർ എറിഞ്ഞ്‌ നാലാമതായിരുന്നു നീരജ്. ലോസൻ ലീഗില്‍ 88.05 മീറ്ററോടെ രണ്ടാംസ്ഥാനവും നേടി. മികച്ച ഫോമിലേക്ക് താരം ഉയരുന്നുവെന്ന പ്രതീക്ഷവന്നതിന് പിന്നാലെയാണ് പരിക്കേറ്റത്. ബ്രസല്‍സില്‍ സെപ്തംബർ നാല്, അഞ്ച് തിയതികളിലാണ്‌ ഡയമണ്ട് ലീഗ് ഫൈനല്‍ മത്സരം. സെപ്തംബർ 19ന് ജപ്പാനിലെ നഗോയയില്‍ ഏഷ്യൻ ഗെയിംസിനും തുടക്കമാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online