Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമേരിക്ക- ഇറാൻ സമാധാന കരാര്‍; ക്രൂഡ് ഓയില്‍ വിലയില്‍ വൻ ഇടിവ്

അമേരിക്ക- ഇറാൻ സമാധാന കരാര്‍; ക്രൂഡ് ഓയില്‍ വിലയില്‍ വൻ ഇടിവ്

Janayugom Online 1 week ago

മേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിന്റെ കരട് രേഖ പുറത്തായതിന് പിന്നാലെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വൻ ഇടിവ്.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില 4.8 ശതമാനം ഇടിഞ്ഞ് ബാരലിന് 94.85 ഡോളറിലെത്തി. ബുധനാഴ്ച പുറത്തുവന്ന ഈ ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനാണ് പുറത്തുവിട്ടത്.

ഹോർമുസ് കടലിടുക്കിലെ ഗതാഗത സംവിധാനങ്ങള്‍ യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് ഇറാൻ പുനഃസ്ഥാപിക്കുന്നതിന് പകരമായി, ഇറാനില്‍ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രധാന വ്യവസ്ഥകള്‍ ഈ കരട് രേഖയിലുണ്ടെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ സൈനിക കപ്പലുകളെ ഈ കരാറിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതത്തിന്റെ റൂട്ടും മാനേജ്മെന്റും ഒമാനുമായി സഹകരിച്ച്‌ ഇറാൻ കൈകാര്യം ചെയ്യുമെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.

അടുത്ത 60 ദിവസത്തിനുള്ളില്‍ ഇരുരാജ്യങ്ങളും അന്തിമ കരാറില്‍ ഒപ്പുവെക്കുകയാണെങ്കില്‍, ഈ ധാരണ യുഎൻ സുരക്ഷാ കൗണ്‍സിലിന്റെ ബൈൻഡിംഗ് റെസല്യൂഷൻ ആയി അംഗീകരിക്കും. അതേസമയം, ഇസ്ലാമാബാദ് മെമ്മോറാണ്ടം ചട്ടക്കൂടിന് ഇപ്പോഴും അന്തിമരൂപമായിട്ടില്ലെന്നും കൃത്യമായ വെരിഫിക്കേഷനുകള്‍ ഇല്ലാതെ ഇറാന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകില്ലെന്നും ഇറാനിയൻ സ്റ്റേറ്റ് ടിവി കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online