Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമൃത്സറില്‍ ആം ആദ്മി പാര്‍ട്ടി നേതാവിന് വെടിയേറ്റു

അമൃത്സറില്‍ ആം ആദ്മി പാര്‍ട്ടി നേതാവിന് വെടിയേറ്റു

Janayugom Online 4 months ago

പഞ്ചാബിലെ അമൃത്‌സറില്‍ വ്യക്തി തർക്കത്തെ തുടർന്ന് പ്രാദേശിക ആം ആദ്മി പാർട്ടി നേതാവിന് വെടിയേറ്റു. ജയ്പാല്‍സിങ് ബാവുവാണ് ആക്രമണത്തിനിരയായത്.

പരിക്കേറ്റ അദ്ദേഹം പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്തിടെ നടന്ന തദ്ദേശസ്വയംഭരണ തെരെരഞ്ഞെടുപ്പില്‍ 42ആം വാർഡില്‍ നിന്ന് ആം ആദ്മി പാർട്ടി ടിക്കറ്റിലാണ് ബാവു മത്സരിച്ചത്. വ്യക്തിവൈരാഗ്യമാണ് കുറ്റകൃത്യത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന വിവരം.

ഏതാനും ചില സംഘർഷങ്ങളും അടിപിടികളും ഒഴിച്ചുനിർത്തിയാല്‍, പഞ്ചാബിലെ എട്ട് മുനിസിപ്പല്‍ കോർപ്പറേഷനുകളിലേക്കും 75 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും 20 പഞ്ചായത്തുകളിലേക്കും ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. അതേ സമയം റായ്കോട്ടിലെ നാലാം വാർഡിലെ കോണ്‍ഗ്രസ് സ്ഥാനാർഥി ജഗ്ദേവ് സിങ് ജഗ്ഗയ്ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അതീവ ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ ലുധിയാനയിലെ ഡിഎംസി ആശുപത്രിയിലേക്ക് മാറ്റി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online