അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചവർക്കെതിരെ കർശന നടപടി. സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കുന്ന തരത്തില്‍ വാഹനം ഓടിച്ച മൂന്ന് പേരെ ട്രാഫിക് വിഭാഗം അറസ്റ്റ് ചെയ്തു.
ഈ സംഭവത്തിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്നാണ് നടപടി. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച് സെൻട്രല്‍ ജയിലിലേക്ക് മാറ്റി.
അശ്രദ്ധവും അപകടകരവുമായി വാഹനം ഓടിച്ചാല്‍ കർശന നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശ്രദ്ധമായുള്ള യാത്രകള്‍ക്കും, അപകടകരമായുള്ള ഡ്രൈവിങ്ങിനും കനത്ത പിഴയും വാഹനം കണ്ടുകെട്ടലും, പൊളിച്ചടുക്കലുമടക്കം കർശന നിയമങ്ങള്‍ രാജ്യത്തുണ്ട്. സർക്കാർ സബ്‌സിഡിയുള്ള ഡീസല്‍ മോഷണവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത കേസുകളിലായി പിടിച്ചെടുത്ത 21 ടാങ്കറുകളും ട്രക്കുകളും ശിക്ഷാ നടപടിയുടെ ഭാഗമായി പൊലീസ് കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു.

