Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബദലാവ് സരൂരി ഹെ പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി

ബദലാവ് സരൂരി ഹെ പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി

Janayugom Online 3 weeks ago

ദലാവ് സരൂരി ഹെ (മാറ്റം അനിവാര്യം) മുദ്രാവാക്യവുമായി രാംലീലാ മൈതാനത്ത് സെപ്റ്റംബര്‍ ഒന്നിന് നടക്കുന്ന കൂറ്റന്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന് സിപിഐ പ്രവര്‍ത്തകര്‍ തലസ്ഥാനത്തെത്തിത്തുടങ്ങി.

ഇന്നലെ ആന്ധ്രയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ചെറുസംഘങ്ങളായി ആദ്യമെത്തിയത്. ഇന്നും നാളെയുമായി ദൂരെ സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗവും മറ്റും പ്രവര്‍ത്തകരെത്തും.

ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളായ യുപി, ഹരിയാന പഞ്ചാബ് തുടങ്ങിയവിടങ്ങളില്‍ നിന്നും 31ന് വൈകിട്ടോ പ്രതിഷേധ ദിനമായ സെപ്റ്റര്‍ ഒന്നിന് വെളുപ്പിനോ എത്താനുള്ള സജ്ജീകരണങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ സംസ്ഥാന സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പ്രകടനമായാകും സമര വേദിയിലേക്ക് പ്രവേശിക്കുക. യുവാക്കളും വനിതകളും വിദ്യാര്‍ത്ഥികളും കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ വിവിധ തുറകളിലുള്ളവരാണ് സമരത്തില്‍ അണിചേരുന്നത്.

സമരത്തിന് കരുത്തു പകരാന്‍ ബദലാവ് സരൂരി ഹെ ഉള്‍പ്പെടെ രണ്ട് ഗാനങ്ങളാണ് ദേശീയ തലത്തില്‍ പുറത്തിറക്കിയത്. ഇതിനു പുറമെ പ്രാദേശിക ഭാഷകളിലും അതത് സംസ്ഥാന നേതൃത്വങ്ങള്‍ ഗാനങ്ങള്‍ പുറത്തിറക്കി. 10 ലഘു ലേഖകളും പ്രസിദ്ധീകരിച്ചിരുന്നു. രാജ്യ വ്യാപകമായി നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം, പൊതു വിദ്യാഭ്യസ മേഖലയുടെ പോരായ്കക, പാര്‍ലമെന്റിനെ ഹൈജാക്ക് ചെയ്യുന്ന മോഡി ഭരണകൂടത്തിന്റെ തന്ത്രം, രാജ്യത്തെ ഫെഡറലിസത്തില്‍ കൈകടത്താനുള്ള മണ്ഡല പുനര്‍ നിര്‍ണയ നീക്കം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനു പിന്നിലെ ബിജെപി ലക്ഷ്യം, എഫ്‌സിആര്‍എ നിയമ ഭേദഗതി, വിലക്കയറ്റവും പഞ്ചാസാര വിലയുടെ കുതിപ്പും, പെട്രോളിലെ എഥനോള്‍, വനിതാ സംവരണം,രാമക്ഷേത്ര സംഭാവനക്കൊള്ള, ദളിതര്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ നടക്കുന്ന കയ്യേറ്റങ്ങള്‍, കര്‍ഷക സമരം തുടങ്ങിയ വിഷയങ്ങളാണ് ലഘുലേഖകളില്‍ പരാമര്‍ശിക്കപ്പെട്ടത്.

ഇന്നലെ ചേര്‍ന്ന സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്തു. ജനറല്‍ സെക്രട്ടറി ഡി രാജയുടെ അദ്ധ്യക്ഷതയിലാണ് അജോയ് ഭവനില്‍ യോഗം ചേര്‍ന്നത്. പി സന്തോഷ് കുമാര്‍ എംപി, ആനി രാജ, ഡോ. ബി കെ കാംഗോ, പല്ലബ് സെന്‍ ഗുപ്ത, അമര്‍ജിത് കൗര്‍, ഡോ. ഗിരീഷ് ശര്‍മ്മ, രാമകൃഷ്ണ പാണ്ഡ എന്നിവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online