Dailyhunt
ബിജെപിയുടെ  കൊടിയും ലഘുലേഖകളുമായി ബംഗാളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

ബിജെപിയുടെ കൊടിയും ലഘുലേഖകളുമായി ബംഗാളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

Janayugom Online 3 weeks ago

ശ്ചിമബംഗാളിലെ പനിഹതി നിയോജക മണ്ഡലത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ തയ്യാറാക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്റെ വീഡിയോ.ഇന്നലെ യാണ് തെരഞ്ഞെടുപ്പ് സെക്ടർ ഓഫീസർ അതാണൂ ചക്രവർത്തിയുടെ വീഡിയോ വൈറലായത്.

സംഭവത്തെ തുടർന്ന് തെരഞ്ഞെടുപ്പിന് മുൻപ് ഇദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സെക്ടർ ഓഫീസർ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും നിഷ്പക്ഷത പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിനല്‍കിയത്.പരാതിയില്‍ അതാണൂ ചക്രവർത്തി ബിജെപിയുടെ കൊടിയും ലഘുലേഖകളും തയ്യാറാക്കി വെയ്ക്കുന്ന ദൃശ്യങ്ങളും തൃണമൂല്‍ കോണ്‍ഗസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളില്‍ ഉദ്യോഗസ്ഥൻ ഏർപ്പെട്ടതായും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന മറ്റ് വ്യവസ്ഥകളും ലംഘിച്ചതായും തൃണമൂല്‍ എംപി ഡെറിക് ഒബ്രയൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികള്‍ക്ക് അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ പതിഞ്ഞെന്ന് എല്‍ഡിഎഫ് പരാതിപ്പെട്ടിരുന്നു.എന്നാല്‍ ഇത് കേവലം സാങ്കതിക പിഴവ് മാത്രമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഈ ആരോപണങ്ങള്‍ക്കിടയിലാണ് പശ്ചിമ ബംഗാളില്‍ നിന്നും പുതിയ പരാതി ഉയരുന്നത്.അതേസമയംഎസ ഐ ആര്‍ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ നിയമയുദ്ധം തുടരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online