ഡല്‍ഹിയില്‍ ജഡ്ജി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അമൻ കുമാർ ശർമയാണ്(30)മരിച്ചത്. തെക്കൻ ഡല്‍ഹിയിലെ സഫ്ദർജങ് ഏരിയയിലെ സ്വന്തം വീട്ടില്‍ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു.
അദ്ദേഹത്തിന്റെ സഹോദര ഭാര്യയാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രഥാമിക നിഗമനം. മരണകാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
തന്റെ ഔദ്യോഗിക കാലയളവില്‍ വിവിധ ക്രിമിനല്‍, സിവില്‍ കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസായും സിവില്‍ ജഡ്ജിയായും വ്യത്യസ്ത അധികാപരിധികളില്‍ സേവനം ചെയ്തിട്ടുണ്ട്. 2025 ഒക്ടോബറില്‍ കർക്കർദൂമ കോടതിയിലെ നോർത്ത് ഈസ്റ്റ് ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റിയുടെ മുഴുവൻ സമയ സെക്രട്ടറിയായി അമൻ കുമാർ ശർമ ചുമതലയേറ്റിരുന്നു.

