Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡല്‍ഹിയില്‍ വെടിവയ്പ്പ്; 22കാരൻ കൊല്ലപ്പെട്ടു

ഡല്‍ഹിയില്‍ വെടിവയ്പ്പ്; 22കാരൻ കൊല്ലപ്പെട്ടു

Janayugom Online 4 days ago

ല്‍ഹിയില്‍ 22കാരന്‍ വെടിയേറ്റ് മരിച്ചു. അമാനുള്ള ഖുറേഷി എന്ന യുവാവിനാണ് വെടിയേറ്റത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കേശവ് ചൗക്കിലെ ഒരു കോളജിന് സമീപമാണ് സംഭവം നടന്നത്.

ബൈക്കില്‍ പോവുകയായിരുന്ന അമാനുള്ളയെ തടഞ്ഞുനിര്‍ത്തി ഒരു സംഘം ആക്രമിക്കുകയായിരുന്നു. നിരവധി തവണ ഇയാളെ വെടിവച്ചുവെന്നാമ് പൊലീസ് പറയുന്നത്. സംഭവം അറിഞ്ഞ് സ്ഥലത്തേക്ക് എത്തുമ്പോഴേക്കും യുവാവിനെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online