Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ട്രംപിനേയും, ബെഞ്ചമീന്‍  നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് 58 ദശലക്ഷം ഡോളര്‍ പാരിതോഷികം

ട്രംപിനേയും, ബെഞ്ചമീന്‍ നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് 58 ദശലക്ഷം ഡോളര്‍ പാരിതോഷികം

Janayugom Online 5 days ago

യുഎസ് പ്രസി‍ഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും, ഇസ്രയേല്‍ പ്രധാനമനന്ത്രി ബെഞ്ചമീന്‍ നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് 58 ദശലക്ഷം ഡോളര്‍ (ഏകദേശം 558.73 കോടി രൂപ) പാരിതോഷികം നല്‍കുന്നതിനുള്ള ഒരു ബില്‍ ഇറാൻ പാർലമെന്റ് ചർച്ച ചെയ്യുന്നതായി റിപ്പോർട്ടുകള്‍.

ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അസീസിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു,

യുഎസ് സെൻട്രല്‍ കമാൻഡ് കമാൻഡർ അഡ്മിറല്‍ ബ്രാഡ് കൂപ്പർ എന്നിവരെയാണ് ഈ ബില്ലിലൂടെ ഇറാൻ പ്രധാനമായും ലക്ഷ്യമിടുന്നത്. ട്രംപിനെയും നെതന്യാഹുവിനെയും നരകത്തിലേക്ക് അയക്കുന്നവർക്ക്പ്രതിഫലം നല്‍കുമെന്ന് ഇറാനിയൻ പാർലമെന്റ് അംഗം മഹ്‌മൂദ് നബാവിയനും പ്രസ്താവിച്ചു. ഫെബ്രുവരി 28-ന് ടെഹ്റാനിലുണ്ടായ ആക്രമണത്തില്‍ അന്നത്തെ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിലുള്ള പ്രതികാരമായാണ് ഈ നീക്കം. ഖമനേയി വധത്തില്‍ ഈ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ഇറാൻ ആരോപിക്കുന്നു. ഇറാൻ പാർലമെന്റിന് പുറമെ, മറ്റ് ചില ഇറാനിയൻ ഗ്രൂപ്പുകളും സമാനമായ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online