Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എറണാകുളത്ത് ലോറി സ്കൂട്ടറിലിടിച്ച്‌ അപകടം; 46കാരിക്ക് ദാരുണാന്ത്യം

എറണാകുളത്ത് ലോറി സ്കൂട്ടറിലിടിച്ച്‌ അപകടം; 46കാരിക്ക് ദാരുണാന്ത്യം

Janayugom Online 3 weeks ago

റണാകുളം വാഴക്കുളത്ത് ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

മൂവാറ്റുപുഴ 130 ജംഗ്ഷൻ കണ്ടത്തില്‍ മൂസയുടെ ഭാര്യ അനീഷ(46) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.50 നായിരുന്നു അപകടം. ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് നിഗമനം. മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴ ഭാഗത്തേക്ക് സ്കൂട്ടറില്‍ പോവുകയായിരുന്നു അനീഷ. ഇതേ ദിശയില്‍ അരിയുമായി അങ്കമാലിയിലെ റൈസ് മില്ലിലേക്ക് പോവുകയായിരുന്ന ലോറി സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online