Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ വെട്ടികൊലപ്പെടുത്തി

എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ വെട്ടികൊലപ്പെടുത്തി

ത്തര്‍പ്രദേശില്‍ എട്ട് മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. മഹോബയിലെ ബിജ്രാരീ ഗ്രാമത്തിലാണ് സംഭവം.

അഞ്ചും രണ്ടും വയസ്സുള്ള മക്കളുടെ മുന്നില്‍ വെച്ചാണ് ഹനീഫ് മൻസൂരി ഭാര്യ മനീഷയെ കൊലപ്പെടുത്തിയത്. മദ്യത്തിനും ചൂതാട്ടത്തിനും അടിമയായ ഹനീഫ് തന്റെ കൈവശമുണ്ടായിരുന്ന ഭൂരിഭാഗം ഭൂമിയും വിറ്റിരുന്നു. ഇതില്‍ നിന്ന് തടയാൻ ശ്രമിച്ചതിനെ തുടര്‍ന്നാണ് മനീഷയെ അരിവാളുകൊണ്ട് വെട്ടികൊലപ്പെടുത്തിയത്.

കൊലയ്ക്ക് ശേഷം ഹനീഫ് പൊലീസിനെ വിളിക്കുകയും തന്റെ ഭാര്യയെ ആരോ കൊലപ്പെടുത്തിയെന്ന് വരുത്തി തിര്‍ക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് വയസ്സുകാരൻ മകൻ പൊലീസിനോട് നല്‍കിയ ദൃക്‌സാക്ഷി മൊഴിയാണ് പ്രതിയെ കുടുക്കിയത്. സംശയരോഗിയായ ഹനീഫ് മുൻപും മനീഷയെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ പൊലീസ് ഹനീഫിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online