Dailyhunt
ഹരിയാനയില്‍ പൊലീസില്‍ വൻ അഴിച്ചുപണി; 24 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ഹരിയാനയില്‍ പൊലീസില്‍ വൻ അഴിച്ചുപണി; 24 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Janayugom Online 3 weeks ago

രിയാനയില്‍ പൊലീസ് ഭരണസംവിധാനത്തില്‍ വൻ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് 24 ഐപിഎസ് ഉദ്യോഗസ്ഥരെയും 5 ഹരിയാന പൊലീസ് സർവീസ് ഉദ്യോഗസ്ഥരെയും സർക്കാർ സ്ഥലം മാറ്റി.

വ്യാഴാഴ്ച രാത്രി വൈകിയാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുധീർ രാജ്പാല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഗുരുഗ്രാം പൊലീസ് കമ്മീഷണറേറ്റിലും സ്റ്റേറ്റ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലുമാണ് പ്രധാനമായും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. സർക്കാർ ഫണ്ട് തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകള്‍ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഈ നടപടി.

നുഹ് എസ്പിയായിരുന്ന രാജേഷ് കുമാറിനെ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി. പകരം ഗുരുഗ്രാം ഡിസിപി (ഹെഡ്ക്വാർട്ടേഴ്സ്) ആയിരുന്ന ഡോ. അർപിത് ജെയിൻ നുഹ് എസ്പിയായി ചുമതലയേല്‍ക്കും. ഗുരുഗ്രാം ട്രാഫിക് ഡിസിപി രാജേഷ് കുമാർ മോഹനെ ഫരീദാബാദ് ക്രൈം ഡിസിപിയായും നിയമിച്ചു. പ്രതീക ഗഹ്‌ലോട്ട് ആണ് പുതിയ ഗുരുഗ്രാം ട്രാഫിക് ഡിസിപി. കൂടാതെ മഖ്‌സൂദ് അഹമ്മദ്, പൂജ വസിഷ്ഠ്, അർഷ് വർമ്മ എന്നീ ഉദ്യോഗസ്ഥരെ സ്റ്റേറ്റ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലേക്ക് മാറ്റിയിട്ടുണ്ട്.

ഗുരുഗ്രാം ഈസ്റ്റ് ഡിസിപി ഗൗരവ് രാജ്പുരോഹിതിനെ റോഹ്തക് എസ്പിയായി നിയമിച്ചു. ഹിസാർ എസ്പിയായിരുന്ന ശശാങ്ക് കുമാർ സാവനെ പൊലീസ് ആസ്ഥാനത്ത് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറലായും (അഡ്മിനിസ്ട്രേഷൻ) മാറ്റി. പാല്വാല്‍ എസ്പിയായി നിതീഷ് അഗർവാളിനെയും ഫത്തേഹാബാദ് എസ്പിയായി നിതിക ഖട്ടറെയും നിയമിച്ചു. പശ്ചിമേഷ്യൻ സംഘർഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലും സംസ്ഥാനത്തെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിനും ഈ മാറ്റങ്ങള്‍ വേഗത്തിലാക്കാൻ സർക്കാർ നിർദ്ദേശിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online