വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 8.89 ഗ്രാം ഹെറോയിനുമായി യുവാവ് പൊലീസിന്റെ പിടിയില്‍. പശ്ചിമബംഗാള്‍ മാള്‍ഡ സ്വദേശിയായ മോക്കിം (35)ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്.
റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ ആവശ്യക്കാർക്ക് നല്‍കുന്നതിനായി ബംഗാളിലെ മാള്‍ഡയില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.
ലഹരി കടത്തിനെതിരെ സംസ്ഥാനത്തൊട്ടാകെ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പൊലീസ് സ്റ്റേഷനിലേക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ആലപ്പുഴ ജില്ല പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടികെയുടെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡിവൈഎസ്പി. സന്തോഷ്കുമാറിന്റെ മേല്‍നോട്ടത്തില്‍ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്‌എച്ച്‌ഒ രഗീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

