Dailyhunt
ഹോര്‍മുസില്‍ സ്ഫോടനം: ദക്ഷിണ കൊറിയൻ കപ്പലിന് തീപിടിച്ചു

ഹോര്‍മുസില്‍ സ്ഫോടനം: ദക്ഷിണ കൊറിയൻ കപ്പലിന് തീപിടിച്ചു

Janayugom Online 1 week ago

ഹോർമുസ് കടലിടുക്കില്‍ ദക്ഷിണ കൊറിയൻ കമ്പനിയായ എച്ച്‌എംഎമ്മിന്റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകള്‍.

ഇന്നലെ വൈകുന്നേരം 8:40-ഓടെ (കൊറിയൻ സമയം) എച്ച്‌എംഎം നാമുഎന്ന ചരക്ക് കപ്പലില്‍ സ്‌ഫോടനവും പിന്നാലെ തീപിടുത്തവും ഉണ്ടായതായി ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ ഉമ്മുല്‍ ഖുവൈൻ തുറമുഖത്തിന് പുറത്ത്, ഹോർമുസ് കടലിടുക്കിനുള്ളിലെ ജലാശയത്തില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പല്‍.

എൻജിൻ റൂമിന് സമീപമാണ് സ്‌ഫോടനം നടന്നത്. കനത്ത പുകയും തീയും ഉണ്ടായെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ആറ് ദക്ഷിണ കൊറിയൻ പൗരന്മാരും 18 വിദേശ പൗരന്മാരും ഉള്‍പ്പെടെ 24 ക്രൂ അംഗങ്ങള്‍ ഉണ്ടായിരുന്നു. കപ്പലിന് നേരെ മിസൈല്‍ ആക്രമണമോ പുറത്ത് നിന്നുള്ള മറ്റ് പ്രഹരങ്ങളോ ഏറ്റതാവാമെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ഇത് ആക്രമണമാണോ അതോ എൻജിൻ റൂമിലെ തകരാറാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മേഖലയില്‍ ഏകദേശം 2,000 കപ്പലുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് കണക്ക്. ഇതില്‍ 26-ഓളം കപ്പലുകള്‍ ദക്ഷിണ കൊറിയൻ പതാക വഹിക്കുന്നവയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online